library
കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ സംഘംജൂബിലി സ്മാരകാഘോഷങ്ങളുടെ ഭാഗമായി നടന്ന പുസ്തക അവവതാരകരുടെ സംഗമം താലൂക്ക് ലൈബ്രറി ഹാളിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ സംഘം ജൂബിലി സ്മാരകാഘോഷങ്ങളുടെ ഭാഗമായി പുസ്തക അവതാരകരുടെ സംഗമം താലൂക്ക് ലൈബ്രറി ഹാളിൽ നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജു പോൾ അദ്ധ്യക്ഷതവഹിച്ചു. ഡോ.കെ.എൻ. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.ജി. സജീവ്, സുരേഷ് കീഴില്ലം, തസ്മിൻ ഷിഹാബ്, രവിത ഹരിദാസ്, എം.എൻ. ഉണ്ണിക്കൃഷ്ണൻ, എൻ.പി. അജയകുമാർ, വി.എം. ഉണ്ണി, കാലടി എസ്. മുരളീധരൻ, ശോഭന വെങ്ങോല, ജിതേഷ് വേങ്ങൂർ എന്നിവർ സംസാരിച്ചു.