മൂവാറ്റുപുഴ: രണ്ടാർ എസ്.എൻ.ഡി.പി ശാഖയും ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ മൂവാറ്റുപുഴ ചാപ്റ്ററും സംയുക്തമായി മഴക്കാല രോഗബോധവത്കരണ ക്ലാസും സൗജന്യ ജനറൽ ഹോമിയോപതിക് മെഡിക്കൽ ക്യാമ്പും നടത്തി. മൂവാറ്റുപുഴ യൂണിയൻ സെക്രട്ടറി അഡ്വ. എൻ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എം.കെ. ബാഹുലേയൻ അദ്ധ്യക്ഷത വഹിച്ചു.
ഐ.എച്ച്.എം.എ മൂവാറ്റുപുഴ ചാപ്റ്റർ പ്രസിഡന്റ് ഡോ. അബിത ഭാസ്കർ മുഖ്യ പ്രഭാഷണം നടത്തി. വി.കെ.സതീശൻ കെ.സി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ഡോ.ധന്യ ശശിധരൻ. ഡോ.അബിത ഭാസ്‌കർ, ഡോ.നൂഹ മുഹമ്മദ്, ഡോ. ജെഫ്‌സിൽ. എം, ഡോ. ധന്യ ശശിധരൻ, ഡോ. ശ്രീജിത്ത് കെ.എസ് എന്നിവർ ക്യാമ്പിൽ സംബന്ധിച്ചു.