തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ വൈക്കം റോഡി​ലെ പത്താംമൈലിൽ നിർമ്മിച്ചിട്ടുള്ള മീഡിയൻ അശാസ്ത്രീയമാണെന്നും അത് ശാസ്ത്രീയമായി പുനർനിർമ്മിക്കാൻ ബന്ധപ്പെട്ട ഉദ്യേഗസ്ഥർക്ക് അടിയന്തര നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് കെ. ബാബു എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്തു നൽകി.

റോഡിന്റെ വളവുള്ള ഭാഗത്താണ് മീഡിയൻ നിർമ്മിച്ചിരിക്കുന്നത്. റോഡിന് പിന്നീട് ഉയരം കൂടിയെങ്കിലും മീഡിയൻ അതനുസരിച്ച് ഉയർത്തിയിട്ടില്ല. അപകടങ്ങൾ ഒഴിവാക്കാനായി നിർമ്മിച്ച മീഡിയന്റെ അശാസ്ത്രീയതകാരണം അപകടങ്ങൾ കൂടുകയാണുണ്ടായത്. പ്രാദേശികതലത്തിൽ ഉദ്യോഗസ്ഥരോട് ഈ വസ്തുത ചൂണ്ടിക്കാണിച്ചെങ്കിലും പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെന്നും എം.എൽ.എ കത്തിൽ സൂചിപ്പിച്ചു.