siyad

ആലുവ: പ്ലാസ്റ്റിക് റീസൈക്ലിംഗ് ഇൻഡസ്ട്രിയൽ അസോസിയേഷൻ സംസ്ഥാന സമ്മേളനം അഖിലേന്ത്യ പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റ് ഹാരിൻ സാങവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സിയാദ് അലി അദ്ധ്യക്ഷത വഹിച്ചു. ജി. സുരേഷ് കുമാർ, പി.ജെ. മാത്യു, ജെ. സുനിൽ, എം. അസീഫ് തിരുവനന്തപുരം, പി. റസാഖ് കോഴിക്കോട്, കെ. മുഹമ്മദ് അനീഷ്, ടി.വി. എൽദോസ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.വി. എൽദോസ് (രക്ഷാധികാരി), സിയാദ് അലി പെരുമ്പാവൂർ (പ്രസിഡന്റ്), അനീഷ് മുഹമ്മദ് (ജനറൽ സെക്രട്ടറി), തോംസൺ സക്കറിയ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.