കൊച്ചി: ഏലൂരിൽ മത്സ്യക്കുരുതി നടന്ന സ്ഥലങ്ങളിൽ കേന്ദ്രസംഘം സന്ദർശനം നടത്തി. കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. അനന്തകൃഷ്ണൻ എ. കർത്തയും ഒപ്പമുണ്ടായി​രുന്നു. ബംഗളൂരുവിലെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റീജിയണൽ ഡയറക്ടറേറ്റിൽ നിന്നുള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥർ ആണ് പരിശോധനയ്‌ക്കെത്തിയത്. മത്സ്യക്കുരുതി നടന്ന സ്ഥലങ്ങൾ, ഫാക്ടും ഐ.ആർ.ഇയും ഉൾപ്പെടെയുള്ള വിവിധ കമ്പനികൾ എന്നിവിടങ്ങളിൽ സംഘം എത്തി​. ജില്ലാ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസ്, പരിസ്ഥിതി സെക്രട്ടറി രത്തൻ ഖേൽക്കർ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്‌സൺ എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു. പരാതിക്കാരും സ്ഥലത്തെത്തിയിരുന്നു.