മട്ടാഞ്ചേരി: വായനപക്ഷാചരണത്തിന്റെ ഭാഗമായി മൗലാന ആസാദ് ലൈബ്രറിയിൽ കുട്ടികൾക്കായി രൂപംകൊടുത്ത വായനാമൂല മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മി​ഷണർ കെ.ആർ. മനോജ്‌ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി അദ്ധ്യക്ഷനായി. കൊച്ചി താലൂക്ക് സെക്രട്ടറി കെ. എസ് .രാധാകൃഷ്ണൻ, ഇ. എ. അബ്ദുൽ സത്താർ ,വി. ബി. ലിജിയ,എൻ. കെ.എം ഷെരിഫ്, സുധീഷ് ഷേണായ്, എം. എച്ച്. അസീസ് എന്നി​വർ പ്രസംഗിച്ചു. എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച ആസാദ് ബാലവേദി അംഗങ്ങളെ ആദരിച്ചു. നസീറ നൗഷാദ് സന്ദേശഗീതം ആലപിച്ചു.