march

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് കീഴിൽ എയർ ഇന്ത്യ (എ.ഐ.എ.ടി.എസ്.എൽ) യിൽ ജോലിയിലിരിക്കെ മാനേജ്മെന്റിന്റെ പീഡനത്തെ തുടർന്ന് കരാർ തൊഴിലാളി പി.വി സുരേഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദികളായവരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ വിമാനത്താവളത്തിലേക്ക് മാർച്ച് നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി യൂണിയൻ പ്രസിഡന്റ്‌ വി.പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. മധുകുമാർ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എം.പി. പ്രദീപ്‌ കുമാർ, ഇ.ജി. ജയപ്രകാശ്, പി.പി. ഷിബു, ഷിജോ തച്ചപ്പിള്ളി, ആന്റണി ജോർജ്, ഷിജോ മൽപാൻ എന്നിവർ പ്രസംഗിച്ചു.