കാലടി : ശ്രീമൂലനഗരത്ത് വീശീയടിച്ച കനത്ത കാറ്റിലും മഴയിലും കവുങ്ങ് ഒടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. ഏഴാം വാർഡിൽ താമസിക്കുന്ന പുല്ലുക്കുടി സജീവിന്റെ ഓട് മേഞ്ഞ വീടിന് മുകളിൽ ഇന്നലെ ഉച്ചയ്ക്കാണ് കവുങ്ങ് ഒടിഞ്ഞുവീണത്. ശബ്ദം കേട്ട് വീട്ടിലുള്ളവർ പുറത്തേക്ക് ഓടിയതുകൊണ്ട് ആർക്കും പരിക്കേറ്റില്ല. കനത്ത കാറ്റിൽ പ്രദേശത്തെ ഇല്ക്ട്രിക് പോസ്റ്റുകളും മറിഞ്ഞുവീണു. വൈദ്യുതി ബന്ധം തകരാറിലായി. മലയാറ്റൂർ നടുവട്ടത്തും കാറ്റ് വ്യാപക നാശം വിതച്ചു. പള്ളിയാന വീട്ടീൽ ലീലയുടെ ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടിന് മുകളിൽ പ്ലാവ് ഒടിഞ്ഞുവീണ് കേടുപാടുകൾ സംഭവിച്ചു. കാറ്റിൽ വ്യാപകമായി ഇലക്ട്രിക് പോസ്റ്റുകളും മരങ്ങളും മറിഞ്ഞുവീണിട്ടുണ്ട്.