വൈപ്പിൻ: വൈപ്പിൻകരയിൽ പല ഉൾപ്രദേശങ്ങളിലും അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പൂർണമായും പരിഹരിക്കാൻ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് സി.പി.എം. പ്രവർത്തകർ വാട്ടർ അതോറിറ്റി അസി. എഞ്ചിനിയറുമായി ചർച്ച നടത്തി. പുതുവൈപ്പ്, ഞാറക്കൽ, എടവനക്കാട് എന്നിവിടങ്ങളിലെ കുടിവെള്ളപ്രശ്‌നം ഭൂരിഭാഗവും പരിഹരിച്ചെങ്കിലും ചിലയിടങ്ങളിൽ ക്ഷാമം തുടരുന്നുണ്ടെന്ന് പരാതികൾ വന്ന സാഹചര്യത്തിലാണ് ഏരിയ സെക്രട്ടറി എ. പി. പ്രിനിലിന്റെ നേതൃത്വത്തിൽ പ്രവർത്തകർ അസി. എഞ്ചിനീയർ എൻ. പി. ബിബിനുമായി ചർച്ച നടത്തിയത്. എം. പി. പ്രശോഭ്, ആൽബി കളരിക്കൽ, എ. എ. സാബു, പി. ആർ. സുധീർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.കുടിവെള്ളക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എൻജിനിയർ ഉറപ്പു നൽകി.