photo
ചെറായി സഹോദരൻ അയ്യപ്പൻ സ്മാരക ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വി.വി സഭ പ്രസിഡന്റ് കെ.കെ. പരമേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ചെറായി വിജ്ഞാന വർദ്ധിനിസഭ സഹോദരൻ അയ്യപ്പൻ സ്മാരക ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ഗൗരീശ്വരം ഹാളിൽ വി.വി. സഭപ്രസിഡന്റ് കെ.കെ. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വിനോദ് ഡിവൈൻ അദ്ധ്യക്ഷനായി.
സ്‌കൂൾ മാനേജർ അഡ്വ. നിഥിൻകുമാർ, സഭാ സെക്രട്ടറി ഷെല്ലി സുകുമാരൻ, ട്രഷറർ റെജി ഓടാശേരി, പ്രിൻസിപ്പൾ സി.കെ. ഗീത, സ്‌കൗട്ട് മാസ്റ്റർ വി.എസ്. സുനിൽ, കെ.പി. ഗോപാലകൃഷ്ണൻ, പി.ജി. സുധീഷ്, കെ.എസ്. സേതുലക്ഷ്മി, ഇ.കെ. രാജൻ, ഒ.എസ്. അഭിലാഷ്, റോഷ്‌ന എന്നിവർ സംസാരിച്ചു.