 
വൈപ്പിൻ: നാടകം സാമൂഹ്യ പരിഷ്‌കരണരംഗത്ത് നടത്തിയ നവോത്ഥാനം വിലമതിക്കാനാവാത്തതാണന്നും നാടകം നാടിന്റെ സ്പന്ദനം തന്നെയാണന്നും നാടക കലാകാരൻമാർക്ക് കിട്ടുന്ന അംഗീകാരം വിലമതിക്കാനാവാത്തതാണന്നും സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു. കേരള സംഗീത നാടക അക്കാഡമി സംഘടിപ്പിച്ച നാടകമത്സരത്തിൽ മികച്ച നടനുള്ള അവാർഡ് നേടിയ ഗിരീഷ് രവിയെയും കഴിഞ്ഞവർഷത്തെ അവാർഡ് ജേതാവായ ബിജു ജയാനന്ദനെയും മികച്ച നാടക സംവിധാനം, ദീപ സംവിധാനം എന്നീ അവാർഡുകൾ നേടിയ രാജേഷ് ഇരുളത്തെയും എം.എൽ.എ ആദരിച്ചു.
സിനിമാനടൻ ആദിനാട് ശശി, ടി.എം. ലെവൻ, ബാലകൃഷ്ണൻ, ദിശി, ആന്റണി, നടൻമാരായ സാജു മേനോൻ, സാബു ചെറായി, ബിജു മുഹമ്മദ്, അനിയൻ പനയ്ക്കൽ, ജയ്‌സൺ എന്നിവർ സംബന്ധിച്ചു.