y

മരട്: തിരുവോണത്തിന് വിളവെടുക്കാൻ തിരുവാതിര ഞാറ്റുവേല നാളിൽ വിത്തുപാകി മോസ്‌ക് റോഡ് റസിഡന്റ്സ് അസോസിയേഷൻ. അസോസിയേഷനിലെ 25 കുടുംബങ്ങൾ ചേർന്ന് 'ഞാറ്റുവേല ജൈവകൃഷിക്കൂട്ടം" എന്നപേരിൽ കാർഷിക കൂട്ടായ്മ രൂപീകരിച്ചാണ് 60 സെന്റ് സ്ഥലത്ത് കൃഷി തുടങ്ങിയത്. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, കൗൺസിലർമാരായ റിയാസ് കെ. മുഹമ്മദ്, സി.ടി. സുരേഷ്, ജൈനി പീറ്റർ, കൃഷി ഓഫീസർ ഡോ. അഞ്ജലി ഭദ്രവിജയ് എന്നിവർ ചേർന്ന് വിത്ത് പാകി കൃഷി ഉദ്ഘാടനം ചെയ്തു. എം.ആർ.ആർ.എ പ്രസിഡന്റ് കെ .ടി. കുഞ്ഞപ്പൻ അദ്ധ്യക്ഷനായി. പി.ഡി.ശരത് ചന്ദ്രൻ, ബിന്ദു പ്രകാശ്, ബോബി കാർട്ടർ എന്നിവർ സംസാരിച്ചു.