
അങ്കമാലി: മഞ്ഞപ്രയിൽ ഇന്നലെ ഉച്ചക്ക് ഉണ്ടായ ശക്തിയായ കാറ്റിലും മഴയിലും മഞ്ഞപ്ര വടക്കുംഭാഗം തവളപ്പാറ ഭാഗത്ത് കൃഷി നാശം സംഭവിച്ചു.വാഴ ,ജാതി,പ്ലാവ്, മാവ്, കമുങ്ങ് ഉൾപ്പെടെയുള്ളവ ഒടിഞ്ഞും കടപുഴകിയും വീണു. മഞ്ഞപ്ര ഫൊറോന പള്ളിക്ക് സമീപം തിരുതനത്തിൽ ഷൈബി പാപ്പച്ചന്റെ പറമ്പിലെ പ്ലാവ് ഒടിഞ്ഞ് വീടിനോട് ചേർന്നുള്ള ഷെഡിൽ പതിച്ചു.