വൈപ്പിൻ: മുൻ മന്ത്രിയും ഞാറക്കൽ എം.എൽ.എയുമായിരുന്ന ഡോ. എം.എ. കുട്ടപ്പന്റെ ഒന്നാം ചരമവാർഷികം കോൺഗ്രസ് ഞാറക്കൽ മണ്ഡലം കമ്മിറ്റി ആചരിച്ചു. മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. എം.എ. കുട്ടപ്പൻ ക്യാഷ് അവാർഡ് ഡോ. എം.എ. കുട്ടപ്പന്റെ ഭാര്യ ബിബി ജോൺ വിതരണം ചെയ്തു. എ.പി. ലാലു,അഡ്വ. ടിറ്റോ ആന്റണി, എം.ജെ. ടോമി, മുനമ്പം സന്തോഷ്, കെ.ജി. ഡോണോ തുടങ്ങിയവർ പ്രസംഗിച്ചു.