ആലുവ: നഗരസഭ ആരോഗ്യവിഭാഗം പിഴ അടപ്പിച്ചിട്ടും പൊതുകാനയിലേക്ക് സ്വകാര്യ ഹോട്ടൽ മാലിന്യം തള്ളുന്നതായുള്ള പരാതിയിൽ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം എൻഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന നടത്തി.
ഇന്നലെ വൈകിട്ടായിരുന്നു പരിശോധന. ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന താഹൂർ ഹോട്ടലിനെതിരെയാണ് നടപടിക്കൊരുങ്ങുന്നത്. വ്യാപാരി ടോമി മാഞ്ഞൂരാൻ നൽകിയ പരാതിയിലാണ് ജില്ലാ കളക്ടർ നേരിട്ട് ഇടപെട്ടത്.