padam
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ പാസായ വിദ്യാർത്ഥികളെ കുമ്പളങ്ങി സാൻജോസ് പള്ളിയുടെ ആഭിമുഖ്യത്തിൽ ആദരിക്കുന്ന സമ്മേളനം കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

കുമ്പളങ്ങി: സാൻജോസ് പള്ളിയുടെ ആഭിമുഖ്യത്തിൽ ഇടവകയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ പാസായ വിദ്യാർത്ഥികളെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ഫാ. ആന്റണി തളുതറ അദ്ധ്യക്ഷത വഹിച്ചു. സമ്മാനദാനം സി.പി.ഒ സിബി നിർവഹിച്ചു. നെൽസൻ കോച്ചേരി, ബിജു, ഡെന്നീസ്, ലെനിൻ, മെൽബിൻ, സോണിയ ജോയി, സെൽജൻ എന്നിവർ സംസാരിച്ചു.