
ആലുവ: കേരള എൻ.ജി.ഒ അസോസിയേഷൻ വാർഷിക സമ്മേളനം ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എം.പി. റോബി അദ്ധ്യക്ഷനായി. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. മുരളി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ടി.വി. ജോമോൻ, ജില്ലാ സെക്രട്ടറി എം.എ. എബി, സെറ്റോ ജില്ലാ ചെയർമാൻ അരുൺ കെ. നായർ, ജിജോ പോൾ, നോബിൻ ബേബി, അബിൻസ് കരീം, വിനീത് എന്നിവർ സംസാരിച്ചു. ടി.പി. ജാനേഷ് കുമാർ, ടി.വി. ബാബു, കെ.പി. അഷ്റഫ്, ഷെർളി എന്നിവർക്ക് യാത്ര അയപ്പ് നൽകി.