മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി സബ് സ്റ്റേഷനോടനുബന്ധിച്ച് ആരംഭിച്ച ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷന്റെ പ്രവർത്തനംനിലച്ചു. ഒന്നരവർഷം മുമ്പ് ആരംഭിച്ചചാർജിംഗ് സ്‌റ്റേഷനിലെ ഇലക്ട്രിക് യൂണിറ്റ് കത്തിനശിച്ചതാണ് പ്രവർത്തനം നിലക്കാൻ കാരണം. 2022ൽ ആണ് ഇ.വി ചാർജിംഗ് സ്‌റ്റേഷൻ നിർമിച്ചത്. എന്നാൽ പേഴയ്ക്കാപ്പിള്ളി ചാർജിംഗ് സ്‌റ്റേഷനെതിരെ തുടക്കം മുതൽ ഉപഭോക്‌താക്കളുടെ ഭാഗത്തു നിന്ന് പരാതികൾ ഉയർന്നിരുന്നു. ചാർജ് ചെയ്യാൻ എത്തുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലെന്നായിരുന്നു പ്രധാന പരാതി.