lal

കൊച്ചി: മൂന്ന് വർഷത്തെ കരാറിൽ വിംഗർ ആർ. ലാൽതൻമാവിയയെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. ഐലീഗ് ടീമായ ഐസ്വാൾ എഫ്.സിയിൽ നിന്നാണ് ലാൽതൻമാവിയ ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. മിസോറാംകാരനായ ലാൽതൻമാവിയ ഐസ്വാൾ എഫ്‌സിയുടെ അണ്ടർ14 ടീമിലൂടെയാണ് പ്രൊഫഷണൽ കരിയർ തുടങ്ങുന്നത്. ക്ലബിന്റെ യൂത്ത് ടീമുകളിലൂടെ മുന്നേറി. 2022-23 ഐലീഗ് സീസണിൽ ഐസ്വാൾ എഫ്.സിയുടെ സീനിയർ ടീമിൽ ഇടം നേടി. ആ സീസണിൽ മൂന്ന് ഗോളുകളും അഞ്ച് അസിസ്റ്റുകളും സംഭാവന ചെയ്തു. ഐലീഗ്, സൂപ്പർ കപ്പ് തുടങ്ങിയ മത്സരങ്ങളിൽ ഐസ്വാൾ എഫ്.സിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. തായ്‌ലൻഡിൽ ജൂലായ മൂന്ന് മുതൽ തുടങ്ങുന്ന പ്രീസീസൺ സ്‌ക്വാഡിനൊപ്പം ലാൽതൻമാവിയയും ചേരും.