ആലുവ: പെരിയാർ മലിനമായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും മത്സ്യക്കുരുതിയെ തുടർന്ന് ദുരിതത്തിലായ കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് എൻ.സി.പി (എസ്) ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ പാതാളംബണ്ടിൽ പ്രതിഷേധസമരം നടത്തി. സംസ്ഥാന സെക്രട്ടറി മുരളി പുത്തൻവേലിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് റെജി ഇല്ലിക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ അസിം പെരുമ്പാവൂർ, അനുപ് റാവുത്തർ, കെ.കെ. പ്രദീപ്, ഹുസൈൻ കുന്നുകര, ഷിറോൺ തൈവൈപ്പിൽ, പി.ആർ. രാജീവ്, സാൽവി കെ. ജോൺ, ഫക്രുദീൻ എന്നിവർ സംസാരിച്ചു.