
കൊച്ചി: വെണ്ണല ബാങ്കിന്റെ നേതൃത്വത്തിൽ വെണ്ണല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും ബാങ്ക് അംഗങ്ങളുടെ മക്കളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമന്റോയും വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എൻ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അനുമോദന സമ്മേളനം കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ സി.ഡി. വത്സലകുമാരി, കെ.ബി. ഹർഷൽ, ഭരണ സമിതി അംഗങ്ങളായ കെ.എ. അഭിലാഷ്, വി.കെ. വാസു, സെക്രട്ടറി ടി.എസ്. ഹരി, കെ.എം.ഷീജ, ടി.സി. ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.