global

കൊച്ചി: ടൈ യംഗ് എന്റർപ്രണേഴ്‌സ് ഗ്ലോബൽ സ്റ്റുഡന്റ് ബിസിനസ് പ്ലാൻ പിച്ച് മത്സരത്തിൽ ഒന്നാം റണ്ണർ അപ്പ് സ്ഥാനം ഗ്ലോബൽ പബ്ലിക് സ്‌കൂളിന്റെ വിസൈൻ ടീമിന്. വിസൈൻ ടീം 2250 ഡോളർ സമ്മാനം നേടി. ദി ഇൻഡസ് എന്റർപ്രണേഴ്‌സ് കേരളയെ പ്രതിനിധീകരിച്ചാണ് ടീം വിസൈൻ ഒന്നാം റണ്ണർഅപ്പ് കിരീടം നേടിയത്. പുണ്യ ശ്രീജി, ഹന്ന വർഗീസ്, ആൻഡ്രിയ അജോഷ്, ഹനൻ നിവിൽ അലി എന്നിവരടങ്ങിയ ടീം ഇന്ത്യൻ ഘടകങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ഗ്ലോബൽ സ്റ്റുഡന്റ് ബിസിനസ് പ്ലാൻ പിച്ച് മത്സരത്തിലേക്ക് അർഹത നേടിയത്.