y

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവേശനോത്സവം നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസിന്റെ നേതൃത്വത്തിൽ നവാഗതരെ സ്വാഗതം ചെയ്തത് പച്ചക്കറി തൈകൾ സമ്മാനിച്ചു കൊണ്ടായിരുന്നു. കുട്ടികളിൽ കാർഷിക ബോധം വളർത്താനും സ്വയം പര്യാപ്തത കൈവരിക്കുവാനുമാണ് പ്രവേശനോത്സവം ഇത്തരത്തിൽ സംഘടിപ്പിച്ചതെന്ന് പ്രിൻസിപ്പൽ പി.എസ്. സറീന പറഞ്ഞു. ഒന്നാംവർഷ പരീക്ഷയിൽ മികച്ച വിജയം നേടിയ കെ. ശ്രീനിധി, വി.പവൻ എന്നീ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു.