award

കൊച്ചി: ഇടപ്പള്ളി ചേന്ദൻ കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സംരക്ഷണ സമിതി ഏർപ്പെടുത്തിയ 2024ലെ ചേന്ദൻകുളങ്ങരയപ്പൻ വിദ്യാജ്യോതി പുരസ്കാരവിതരണവും അനുഗ്രഹ പ്രഭാഷണവും ചിന്മയ അന്തർദേശീയ കേന്ദ്രം ആചാര്യൻ സ്വാമി ശാരദാനന്ദ സരസ്വതി നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കാണ് പുരസ്കാരം നൽകിയത്. ചടങ്ങിൽ കേരളക്ഷേത്ര സംരക്ഷണ സമിതി ശാഖാ പ്രസിഡന്റ് ബി. ശ്രീകുമാർ അദ്ധ്യക്ഷനായി. രക്ഷാധികാരി പ്രൊഫ.പി.ജി. ഗംഗാധരൻ നായർ, മേഖലാ സെക്രട്ടറി എൻ. അനിൽകുമാർ, ജില്ലാ സെക്രട്ടറി സോമരാജ്, ശാഖാ സെക്രട്ടറി കെ. ബിജുകുമാർ, താലൂക്ക് സെക്രട്ടറി പി.ജി. അനിൽകുമാർ എന്നിവർ സംസാരിച്ചു.