snvhss
സുബ്രതോ മുഖർജി ഇന്റർ സ്കൂൾ ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ ടീം അംഗങ്ങൾക്ക് സ്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ ഉപഹാരം സമ്മാനിക്കുന്നു

പറവൂർ: പറവൂർ ഉപജില്ല സുബ്രതോ മുഖർജി ഇന്റർ സ്കൂൾ ഫുട്ബാൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ ജേതാക്കളായി. ഫൈനലിൽ പറവൂർ സമൂഹം ഹൈസ്കൂളിനെ 3-2ന് പരാജയപ്പെടുത്തി. ടീം അംഗങ്ങൾക്ക് സ്കൂളിൽ സ്വീകരണം നൽകി. മാനേജർ സി.എൻ. രാധാകൃഷ്ണൻ, അസി. മാനേജർ പി.എസ്. ജയരാജ്, പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. ഹെഡ്മാസ്റ്റർ സി.കെ. ബിജു, കായിക അദ്ധ്യാപകരായ ടി.ആർ. ബിന്നി, സി.എസ്. ജയദീപ് എന്നിവർ സംസാരിച്ചു. ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ ഉപജില്ലയിൽ നിന്നുള്ള പതിനാറ് ടീമുകൾ പങ്കെടുത്തു.