 
പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ പ്ളസ്‌വൺ പ്രവേശനോത്സവം സ്കൂൾ മാനേജർ പി.എസ്. സ്മിത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജലീൽ അദ്ധ്യക്ഷത വഹിച്ചു. ഈഴവസമാജം പ്രസിഡന്റ് എസ്.എസ്. ജ്യോതി, സെക്രട്ടറി പി.എസ്. ഹരിദാസ്, പ്രിൻസിപ്പൽ സി.എസ്. ജാസ്മൻ, ഹെഡ്മിസ്ട്രസ് ടി.ജെ. ദീപ്തി, രേഖ, എം.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.