പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ പതിനേഴ് സർക്കാർ സ്കൂളുകൾക്ക് 49 ലാപ്ടോപ്പ് വാങ്ങുന്നതിന് 17.25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. പാലിയം ഗവ. ഹയർസെക്കൻഡറി സ്കൂൾ, ഏഴിക്കര ഗവ. ഹയർസെക്കൻഡറി സ്കൂൾ, തത്തപ്പിള്ളി ഗവ. ഹയർസെക്കൻഡറി സ്കൂൾ, പുതിയകാവ് ഗവ. ഹയർസെക്കൻഡറി സ്കൂൾ (അഞ്ചുവീതം), വടക്കുംപുറം ഗവ. യു.പി സ്കൂൾ, കെടാമംഗലം ഗവ. യു.പി സ്കൂൾ, ഇളന്തിക്കര ഗവ. യു.പി സ്കൂൾ (മൂന്നുവീതം), പട്ടണം ഗവ. എൽ.പി സ്കൂൾ, നന്ത്യാട്ടുകുന്നം ഗവ. എൽ.പി സ്കൂൾ, പുത്തൻവേലിക്കര ഗവ. പി.എസ്.എം. എൽ.പി സ്കൂൾ, പറവൂർ ഗവ. മോഡൽ ടൗൺ എൽ.പി സ്കൂൾ, വടക്കേക്കര ഗവ. മുഹമ്മദൻസ് എൽ.പി സ്കൂൾ, വെടിമറ ഗവ. കുമാരമവിലാസം എൽ.പി സ്കൂൾ, തുരുത്തിപ്പുറം ഗവ. എസ്.എൻ.വി.എൽ.പി സ്കൂൾ, ഏഴിക്കര ഗവ. എൽ.പി സ്കൂൾ, കോട്ടുവള്ളിക്കാട് ഗവ.എസ്. എൻ. എൽ.പി സ്കൂൾ, മൂത്തകുന്നം ഗവ. എൽ.പി സ്കൂൾ (രണ്ടുവീതം).