മൂവാറ്രുപുഴ: കേരള പ്രിന്റേഴ്സ് അസോസിയേഷൻ മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ബിനു പോൾ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്
പി.ജി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി അരുൺ കെ.ആർ വാർഷിക റിപ്പോർട്ടും മേഖലാ ട്രഷറർ സനോജ് വാസു വാർഷിക കണക്കും അവതരിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് അവാർഡ് നൽകി. ജില്ലാ ഡയറക്ടറി കവർ ഡിസൈൻ മത്സരത്തിൽ ഒന്നാംസമ്മാനം നേടിയ പ്രദീപ് എം.ആറിനെ ആദരിച്ചു. ജില്ലാ ട്രഷറർ അനിൽ ഞാളുമഠം, ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. പുരുഷോത്തമൻ നായർ, സംസ്ഥാനകമ്മിറ്റി അംഗം ബിനു വി. മാത്യു, മേഖലാ വൈസ് പ്രസിഡന്റ് സിജു തോമസ്, കെ.എം. വിനോയ്, കെ.വി. പൗലോസ്, പ്രശാന്ത് എം.ആർ എന്നിവർ സംസാരിച്ചു.