bank

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് 120 കോടി രൂപ തിരിച്ചു നൽകിയെന്ന് മന്ത്രി വി.എൻ. വാസവൻ. ചെറിയ നിക്ഷേപങ്ങളാണിവ. വലിയ തുക നിക്ഷേപിച്ചവർക്ക് ഘട്ടങ്ങളായി നൽകും. ആർക്കെങ്കിലും അടിയന്തര സാഹചര്യമുണ്ടെങ്കിൽ പരിഗണിക്കും. പ്രതി​സന്ധി​യി​ലായ സഹകരണ സ്ഥാപനങ്ങളെ പുനരുദ്ധരി​ക്കാനായി​ രൂപം നൽകുന്ന സഹകരണനിധി ജൂലായ് അവസാനത്തോടെ നി​ലവി​ൽ വരും.

കൊച്ചി- ദുബായ് യാത്രാ കപ്പൽ സർവീസി​നുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ഇതിനായി രണ്ട് ഏജൻസികളെ തിരഞ്ഞെടുത്തു. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും വിവിധ തുറമുഖങ്ങളുമായും വിദേശതുറമുഖങ്ങളുമായും ബന്ധപ്പെട്ട് ടൂറിസം രംഗത്തും സഹകരണ മേഖല പ്രവർത്തനമാരംഭിക്കും. ഇതിനായി 12 കോടി വകയിരുത്തി.

വിഴിഞ്ഞത്തും

സഹകരണ മേഖല

വിഴിഞ്ഞം തുറമുഖത്തി​ന്റെ ട്രയൽ റൺ​ ജൂൺ, ജൂലായ് മാസങ്ങളിൽ നടത്തും. 32 ക്രെയിനുകൾ ചൈനയിൽ നിന്ന് എത്തിച്ചു. കണ്ടെയ്‌നർ ബെർത്ത്, പുലിമുട്ടുകൾ എന്നിവ പൂർത്തിയായി. ബൈപ്പാസും റോഡും അവസാനഘട്ടത്തിലാണ്. വി​ഴി​ഞ്ഞം കേന്ദ്രീകരിച്ചും ടൂറിസം, കയറ്റുമതി തുടങ്ങിയ മേഖലകളിൽ സഹകരണ മേഖല പ്രവർത്തിക്കും.