manoj
ജനശക്തി മഹിളാസംഘം സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സെമിനാർ മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഭാരത പുരോഗത്തിക്ക് സ്ത്രീ ശാക്തീകരണം അനിവാര്യമാണെന്നും അതിനായി സ്ത്രീസമൂഹം കൂടുതൽ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജനശക്തി മഹിളാസംഘം ആലുവയിൽ സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സെമിനാർ അഭിപ്രായപ്പെട്ടു.

ഭാരതത്തിന്റെ അർദ്ധനാരീശ്വര സങ്കൽപ്പത്തിലേക്ക് ലോകക്രമം തിരിച്ചുവിടണമെന്ന് സെമിനാർ ആവശ്യപ്പെട്ടു. മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോ ഓർഡിനേറ്റർ ഗീത തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ എം.എൻ. ഗിരി മുഖ്യപ്രഭാഷണം നടത്തി.

ഫാ. മാത്യു വർഗീസ്, അഡ്വ. സി.കെ. പ്രമീള, കെ.എസ്. ഹീര, ജോൺ വർഗീസ്, ആലീസ് മാത്യു എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ഗീത തമ്പാൻ - തൃശൂർ (പ്രസിഡന്റ്), കെ.എസ്. ഹീര - എറണാകുളം (ജനറൽ സെക്രട്ടറി), ആലീസ് മാത്യു - ഇടുക്കി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.