school
ആനിക്കാട് സെന്റ് ആന്റണീസ് എൽ.പി സ്കൂളിൽ നടത്തിയ വായനദിനാചരണം ജോയെൽ നെല്ലിക്കുന്നേൽ കുട്ടികൾക്ക് പുസ്തകം നൽകി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ആനിക്കാട് സെന്റ് ആന്റണീസ് എൽ.പി സ്കൂളിൽ നടന്ന വായനദിനാചരണം കഥാകൃത്ത് ജോയെൽ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പ്രീമ മാത്യു വായനാദിന സന്ദേശം നൽകി. കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്തു മാസിക പി.ടി.എ പ്രസിഡന്റ് ജോമോൻ ജോസഫ് പ്രകാശിപ്പിച്ചു.

ബിജി ചെറിയാൻ, കെ.എസ്. അശ്വതി തുടങ്ങിയവർ നേതൃത്വം നൽകി.