 
മൂവാറ്റുപുഴ: മുളവൂർ വിജ്ഞാനപോഷിണി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി വീട്ടക വായനസദസിനും തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലൈബ്രറി പുസ്തകം വീടുകളിൽ എത്തിക്കുന്ന പദ്ധതിക്കും തുടക്കമായി. പായിപ്ര ഗ്രാമപഞ്ചായത്ത് നാലാംവാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പുസ്തകവിതരണം തൊഴിലിടത്തിൽവച്ച് തൊഴിലുറപ്പ് പദ്ധതി മേറ്റ് ലീലാമ്മ പൗലോസിന് പുസ്തകംനൽകി മെമ്പർ ഇ.എം.ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എ.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം. ഫൈസൽ, പി.എ. മൈതീൻ, കെ.കെ. സുമേഷ് എന്നിവർ സംസാരിച്ചു.