gst

കൊച്ചി: ഡൽഹിയിൽ നടന്ന 53-ാം ജി.എസ്.ടി കൗൺസിൽ യോഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എടുത്ത സുപ്രധാന തീരുമാനങ്ങളെ കേരള മർച്ചന്റ്‌സ് ഒഫ് കൊമേഴ്‌സ് അഭിനന്ദിച്ചു. വ്യാപാരികൾക്കും എം.എസ്.എം.ഇകൾക്കും പ്രയോജനം ചെയ്യുന്ന നടപടികളിൽ യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത് സന്തോഷകരമാണെന്ന് പ്രസിഡന്റ് പി. നിസാറും ജനറൽ സെക്രട്ടറി വി.ഇ. അൻവറും പറഞ്ഞു. വ്യാപാരികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ വിശദീകരിച്ചും അവയ്ക്ക് പരിഹാരം കണക്കാക്കണമെന്നും ആവശ്യപ്പെട്ടും നിർമ്മല സീതാരാമന് നൽകിയ നിവേദനം ഹൈബി ഈഡൻ എം.പി കൈമാറിയിരുന്നു. കെ.എം.സി.സി മുൻ പ്രസിഡന്റ് മുഹമ്മദ് സഗീർ, ടാക്‌സേഷൻ സെക്രട്ടറി ടി.ജി. കൃഷ്ണകുമാർ, കെ.എം. ജോൺ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.