പറവൂർ: തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചിറ്റാറ്റുകര ആളംതുരുത്ത് പനഞ്ചിക്കൽ തങ്കപ്പന്റെ ഓടിട്ടവീട് പൂർണമായും തകർന്നു. അവിവാഹിതനായ തങ്കപ്പൻ മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. മേൽക്കൂര തകരുന്ന ശബ്ദംകേട്ട് പുറത്തേക്ക് ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.