 
കൂത്താട്ടുകുളം: നഗരസഭയുടെ നേതൃത്വത്തിൽ ഹരിതകർമ്മസേനയേയും കുടുംബശ്രീ അംഗങ്ങളേയും നിയോഗിച്ച് വീടുകളിലും സ്ഥാപനങ്ങളിലുംനിന്ന് ഉപയോഗശൂന്യമായ ചെരുപ്പ്, ബാഗ്, ഷൂസ്, ലെതർ ഉത്പന്നങ്ങൾ തുടങ്ങിയവ ശേഖരിച്ചു. നഗരപരിധിയിൽ 28 പോയിന്റുകളിലായാണ് പാഴ്‌വസ്തുശേഖരണം നടന്നത്.
പൊതുഇടങ്ങളും ജലാശയങ്ങളും മലിനപ്പെടാതിരിക്കാനും കൂത്താട്ടുകുളത്തെ മാലിന്യമുക്ത നഗരമാക്കിത്തീർക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. മാലിന്യശേഖരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ നിർവഹിച്ചു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിബി ബേബി തുടങ്ങിയവർ പങ്കെടുത്തു.