പറവൂർ: പെരുവാരം വേട്ടയ്ക്കൊരുമകൻ സ്വാമിക്ഷേത്രത്തിൽ വേട്ടയ്ക്കൊരു മകൻ സ്വാമി പാട്ട് ഇന്ന് നടക്കും. രാവിലെ അഷ്ടാഭിഷേകം, നവകം, പഞ്ചഗവ്യം, ഗണപതിഹോമം, പതിനൊന്നരക്ക് ഉച്ചപ്പാട്ട്, വൈകിട്ട് ദീപാരാധന, ദീപക്കാഴ്ച, ഏഴിന് തായമ്പക, രാത്രി എട്ടിന് എതിരേൽപ്പ്, എഴുന്നള്ളിപ്പ്, പത്തിന് ഈടുംകൂറും, കളംപ്രദക്ഷിണം, കുളപൂജ, കളംമായ്ക്കൽ, നാളികേരം ഉടയ്ക്കൽ.