കുറുപ്പംപടി: മുടക്കുഴ തുരുത്തി ഗവ. പുഴുക്കാട് എൽ.പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.ആർ. ശിവൻ അദ്ധ്യക്ഷതവഹിച്ചു. ചുവർ ചിത്രകാരൻ രാജേന്ദ്രൻ കർത്ത പുസ്തകപ്പുര ഉദ്ഘാടനം ചെയ്തു. ഹെഡ്സമിസ്ട്രസ് അജിത, ഗ്രാമോദ്ധാരണ വായനശാല ഭാരവാഹികളായ കെ.വി. എൽദോ, വി.വി. ജോണി, ടി.കെ. രാജപ്പൻ, ജോസ് മാത്യു, രാജേഷ്, എ.വൈ. മത്തായി കുഞ്ഞ് എന്നിവർ സംസാരിച്ചു.