പെരുമ്പാവൂർ: കേരള ബ്രാഹ്മണസഭ പെരുമ്പാവൂർ ഉപസഭ യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ യോഗാ ദിനാചരണത്തിന്റെ ഭാഗമായി 29ന് വൈകിട്ട് 4ന് പെരുമ്പാവൂർ വടർകുറ്റി സമൂഹം മണ്ഡപത്തിൽ ലോകപ്രശസ്ത യോഗാചാര്യൻ യോഗാചാര്യ നാരായൺജിയെ ആദരിക്കും. തുടർന്ന് നാരായൺജിയുടെ നേതൃത്വത്തിൽ യോഗാ പരിശീലനവും പ്രഭാഷണവും നടത്തും. എല്ലാവർക്കും പങ്കെടുക്കാമെന്ന് പ്രസിഡന്റ് വി. സിദ്ധാർത്ഥ്, സെക്രട്ടറി സി.വൈ. ഗംഗാധരൻ എന്നിവർ അറിയിച്ചു.