okkal
വായന പക്ഷാചരണത്തിന്റെ ഭാഗമായി ഒക്കൽ ടി.എൻ.വി വായനശാലയുടെ നേതൃത്വത്തിൽ ആരംഭിച്ച അമ്മവായന പദ്ധതിയുടെ ഉദ്ഘാടനം കുട്ടികൾക്കു പുസ്തകം നൽകി കാലടി എസ് മുരളിധരൻ നിർവഹിക്കുന്നു

പെരുമ്പാവൂർ: വായന പക്ഷാചരണത്തിന്റെ ഭാഗമായി ഒക്കൽ ടി.എൻ.വി വായനശാലയുടെ നേതൃത്വത്തിൽ ആരംഭിച്ച അമ്മവായന പദ്ധതിയുടെ ഉദ്ഘാടനം കാലടി എസ്. മുരളീധരൻ നിർവഹിച്ചു. അമ്മമാർ വായിക്കുന്ന കഥകൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. പുസ്തകങ്ങൾ വായനശാല നൽകും. അമ്മ തയ്യാറാക്കി നൽകുന്ന മികച്ച വായനാ കുറിപ്പിന് പ്രതിമാസം സമ്മാനം നൽകും. വായനശാല പ്രസിഡന്റ് സി.വി. ശശി അദ്ധ്യക്ഷതവഹിച്ചു. എം.വി. ബാബു, കെ. അനുരാജ്, സ്കൂൾ പ്രിൻസിപ്പൾ ടി.യു. ബിന്ദു എന്നിവർ സംസാരിച്ചു.