പറവൂർ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് ലഹരിക്കെതിരെ വിവിധ പരിപാടികൾ നടക്കും. രാവിലെ 5.30ന് പറവൂർ നഗരത്തിൽ മിനി മാരത്തൺ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ്കൃഷ്ണ ഫ്ളാഗ് ഒഫ് ചെയ്യും. ഉച്ചയ്ക്ക് 2.30ന് പറവൂർ മിനി സിവിൽ സ്റ്റേഷനിൽ ഇൻഫെന്റ് ജീസസ് സ്കൂളിലെ വിദ്യാർത്ഥികളുടേയും 2.50ന് നമ്പൂരിയച്ചൻ ആലിന് സമീപം ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുയും വൈകിട്ട് 3ന് ടൗൺഹാളിൽ മാല്യങ്കര എസ്.എൻ.എം കോളേജ്, പറവൂർ ഡോൺബോസ്കോ നഴ്സിംഗ് വിദ്യാർത്ഥികളുടേയും ഫ്ളാഷ്മോബ് നടക്കും. 3.30ന് ടൗൺ ഹാളിൽ ലഹരിവിരുദ്ധ സന്ദേശ സാംസ്കാരിക സമ്മേളനം പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശീധരൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫ് അദ്ധ്യക്ഷത വഹിക്കും. നടൻ ചന്തു സലിംകുമാർ മുഖ്യാതിഥിയാകും.
പറവൂർ സർക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ് കൃഷ്ണ, ഷിബിൻ ഷാജി, ടി.വി. നിഥൻ, എം.ജെ. രാജു, സി.ആർ. പത്മകുമാർ, എം.എ.കെ ഫൈസൽ, എം.ടി. പ്രമോദ്, തോമസ് ദേവസി എന്നിവർ സംസാരിക്കും. തുടർന്ന് പറവൂർ ടാന്റിസം ഡാൻസ് ഫാക്ടറി യുടെ ഡാൻസും കൊച്ചി വജ്രയുടെ ഗാനവിരുന്നും നടക്കും.