guru
ശ്രീനാരായണ ഗുരുദേവൻ

പറവൂർ: ശ്രീനാരായണ ഗുരുദേവന്റെ 170-ാം ജയന്തി ആഘോഷം ഒരുമാസത്തിലധികം നീളുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സംയുക്തനേതൃയോഗം തിരുമാനിച്ചു. യൂണിയനും കീഴിലുള്ള 72 ശാഖായോഗം, കുടുംബയൂണിറ്റ്, പോഷക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ.

ശ്രീനാരായണ ദിവ്യജ്യോതി പര്യടനം, ഗുരുദേവ കൃതികളെ ആസ്പദമാക്കിയുള്ള വിവിധ കലാ- സാഹിത്യമത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. സംയുക്ത നേതൃയോഗത്തിൽ യൂണിയൻ ഭാരവാഹികൾ, ശാഖായോഗം ഭാരവാഹികൾ, കുടുംബയൂണിറ്റ്, പോഷക സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം കൗൺസിലർ ഇ.എസ്. ഷീബ, ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ്. ജയരാജ്, എം.പി. ബിനു. ഡി. ബാബു, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, ടി.എം. ദിലീപ്. വി.എം. നാഗേഷ്, വി.പി. ഷാജി തുടങ്ങിയവർ സംസാരിച്ചു.