കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് എട്ടാംവാർഡിൽ ഉപ്പുട്ടിക്കടവ് റോഡിൽ കട്ടകയറ്റിവന്ന ടിപ്പർ ലോറി ഇന്നലെ രാവിലെ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന് മറിഞ്ഞു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽമൂലം വൻ അപകടം ഒഴിവായി. ജലമിഷൻ പദ്ധതി പ്രകാരം പൈപ്പ് സ്ഥാപിക്കാൻ റോഡ് കുത്തിപ്പൊളിച്ചത് യഥാസമയം പൂർവസ്ഥിതിയിലാക്കാത്തത് ഇവിടെ അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു