
കൊച്ചി: പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷൻ തെക്കേമാലിൽ 'അനീത"യിൽ ഡോ. ആനിയമ്മ തമ്പി (83) നിര്യാതയായി. എറണാകുളം ജനറൽ ആശുപത്രിയിൽ ദീർഘകാലം ഗൈനക്കോളജിസ്റ്റായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ടി.ജെ. മാത്യു തമ്പി (റിട്ട. ചീഫ് എൻജിനിയർ, പി.ഡബ്ല്യു.ഡി). മക്കൾ: ഇന്ദു ജോസ് (അസോഷ്യേറ്റ് ഡയറക്ടർ, എയ്‌കോം, ദുബായ്), ഡോ. ജയ മരിയ തമ്പി (ഡെർമറ്റോളജിസ്റ്റ്, ചെറുപുഷ്പം ട്രസ്റ്റ് ആശുപത്രി, പാലാ). മരുമക്കൾ: ജോസ് ഏബ്രഹാം കാട്ടുമന (റിട്ട. ഗ്ലോബൽ ഐ.ടി മാനേജർ, ദുബായ് ഡ്രൈഡോക്ക്), ഡോ. ടോജി തോമസ് തെക്കേകുന്നുംപുറത്ത് (പ്രൊഫസർ, പാലാ സെന്റ് തോമസ് കോളേജ്).