chitra

തെക്കൻപറവൂർ: തണൽ ചാരിറ്റബിൾ സൊസൈറ്റിയും ക്രയോൺസ് ആർട്സും സംയുക്തമായി മുൻ പ്രസിഡന്റ്‌ പി.പി അശോകന്റെ അനുസ്മരണാർത്ഥം സംഘടിപ്പിച്ച ചിത്രരചനാ മത്സരം സെന്റ്. സെബാസ്റ്റ്യൻ പബ്ലിക് സ്കൂളിൽ നടന്നു. തണൽ പ്രസിഡന്റ്‌ മേരി രാജേന്ദ്രൻ അദ്ധ്യക്ഷയായി. ഉദയംപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സജിത മുരളി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജീവ് പി.വി, ഷിബു മനയത്ത്, ജതീഷ് കെ.എച്ച്, എന്നിവരെ ആദരിച്ചു. ഫുട്ബാൾ കളിക്കാരൻ ദേവർഷിനെ അനുമോദിച്ചു. തണലിന്റെ കുടുംബാംഗങ്ങളുടെ മക്കളായ സായന്ത് ഷാജി, അഭിനന്ദ് അക്കലക്കാടൻ, അദീന സജി കൊട്ടാരം എന്നിവർക്ക് വിദ്യാഭ്യാസ അവാർഡുകൾ നൽകി. തണൽ സെക്രട്ടറി ബിജു അക്കലക്കാടൻ, സ്കൂൾ പ്രിൻസിപ്പൽ ഫാ. ഹോർമിസ് മാരൗട്ടികുടി, ബാലകൃഷ്ണൻ മുട്ടത്തുവെളി തുടങ്ങിയവർ സംസാരിച്ചു. ചിത്രരചനാ മത്സരവിജയികൾക്ക് തണൽ രക്ഷാധികാരി ബിനുരാജ് കലാപീഠം മെമന്റോ വിതരണം ചെയ്തു.