
കൊച്ചി: ശബരിമല സ്പെഷൽ കമ്മിഷണറായി കൊട്ടാരക്കര എസ്.സി/എസ്.ടി പ്രത്യേക കോടതി ജഡ്ജി ആർ. ജയകൃഷ്ണനെ ഹൈക്കോടതി രണ്ടു വർഷത്തേക്ക് നിയമിച്ചു. ഈ മാസം 29ന് ചുമതലയേൽക്കാനാണ് നിർദ്ദേശം. നിലവിലെ സ്പെഷ്യൽ കമ്മിഷണർ എം. മനോജിന്റെ കാലാവധി 28ന് അവസാനിക്കും. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് ഉത്തരവിറക്കിയത്. ബരിമല മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ഇനി റിപ്പോർട്ട് സമർപ്പിക്കേണ്ടത് ജയകൃഷ്ണനാണ്.