കോലഞ്ചേരി: തമ്മാനിമറ്റം പാറേക്കാട്ടി കവലയ്ക്ക് സമീപം തെക്കേവാരിശേരി ഷിബുവിന്റെ വീടിനു മുകളിലേയ്ക്ക് മണ്ണിടിഞ്ഞുവീണു. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. മണ്ണിടിയുന്ന ശബ്ദംകേട്ട് വീട്ടുകാർ ഓടിയിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.

25 അടി ഉയരത്തിൽ നില്ക്കുന്ന മൺകൂനയ്ക്ക് സമീപമാണ് വീട്. ഇവിടെ മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള സ്ഥലമാണ്. ഇവരുടെ വീടിനു സമീപമുള്ള സാബുവിന്റെ വീടും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. രണ്ടു വീട്ടുകാരേയും അവിടെനിന്ന് താത്കാലികമായി മാറ്റി. ആറ് മാസം മുമ്പ് ഷിബുവിന്റെ വീട്ടിലേയ്ക്ക് സമാന സാഹചര്യത്തിൽ മണ്ണിടിഞ്ഞു വീണിരുന്നു. ശേഷിക്കുന്ന ഭാഗത്തിരുന്ന മണ്ണാണ് വീണ്ടും ഇടിഞ്ഞത്.