y

തൃപ്പൂണിത്തുറ: ഹിൽപാലസ് പൊലീസ് ക്യാമ്പിലെ കോൺസ്റ്റബിൾ ക്യാമ്പിനടുത്തുള്ള പെരുന്നിനാകുളം ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. കെ.എ.പി ഒന്നാം ബറ്റാലിയൻ അംഗം പാറക്കടവ് കുറുമശ്ശേരി ഇരട്ടിയിൽ ശ്രീധരന്റെ മകൻ ശ്രീജിത്ത്. ഇ.എസ് (27) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ജിമ്മിൽ പോയി മടങ്ങവേ നാലംഗ സംഘം കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. ഒപ്പമുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. സ്‌കൂബാ ഡൈവിംഗ് സംഘം കണ്ടെടുത്ത മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒരു മാസം മുമ്പായിരുന്നു ശ്രീജിത്തിന്റെ പാസിംഗ്ഔട്ട്.

മാതാവ്: ജിഷാ ശ്രീധരൻ (പാറക്കടവ് മുൻപഞ്ചായത്ത് പ്രസിഡന്റ്). സഹോദരി: ശ്രീഷ്മ (ഇൻഫോപാർക്ക് പാർക്ക്, കാക്കനാട്).