
കൂത്താട്ടുകുളം: ഇലഞ്ഞി മുത്തോലപുരം അഞ്ചാം വാർഡിലെ അലുമിനിയംഫാക്ടറിയുടെപ്രവർത്തനം നിർത്തിവയ്പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുത്തോലപുരം പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇലഞ്ഞി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മുത്തോലപുരം ഡിവിഷൻ മെമ്പർ ഡോജിൻ ജോൺ അരഞ്ഞാണി ധർണ ഉദ്ഘാടനം ചെയ്തു. സമിതി കൺവീനർ സജിമോൻ വാട്ടപ്പിളളിൽ അദ്ധ്യക്ഷനായി. പി.ജി. പ്രശാന്ത്, രാജേഷ്.കെ.മരങ്ങാട്ട്, മിലൻ മാത്യു വിരുപ്പാമറ്റത്തിൽ, അപ്പച്ചൻ ഇഞ്ചിപ്പറമ്പിൽ, ജോയി മാണി, ജോബി കുളത്തിങ്കൽ, ശശികുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ നേരിട്ട് കണ്ട് നിവേദനം നൽകി. പഞ്ചായത്ത് ഭരണ നേതൃത്വം ഇനിയും നടപടി സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സമരസമിതി ഭാരവാഹികൾ അറിയിച്ചു. അലുമിനിയം ഫാക്ടറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഇലഞ്ഞി പഞ്ചായത്ത് സമിതിയും പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. ബി.ജെ.പി പിറവം മണ്ഡലം ജനറൽ സെക്രട്ടറി ടി. പ്രതീഷ് ധർണ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ശശികല സന്തോഷ് അദ്ധ്യക്ഷയായി. ജനറൽ സെക്രട്ടറി ശ്യാംരാജ്, വി.മോഹനൻ, ഗീത നിരവത്ത്, രാമൻകുട്ടി, സുധീഷ് മോഹനൻ എന്നിവർ സംസാരിച്ചു.