ആലുവ : ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചാരണസഭ ജില്ലാ യുവജനസഭയുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ- കോളേജ് വിദ്യാർത്ഥികൾക്കായി ഉപന്യാസരചന, പോസ്റ്റർ രചന, പ്രശ്‌നോത്തരി എന്നിവയിൽ ഓൺലൈൻ മത്സരം നടത്തും. വിജയികൾക്ക് ക്യാഷ് അവാർഡും 100 പേർക്ക് പ്രോത്സാഹന സമ്മാനവും ലഭിക്കും. ആലുവ അദ്വൈതാശ്രമത്തിൽ ജൂലായ് 14ന് നടക്കുന്ന യുവജനസംഗമത്തിലാണ് സമ്മാനദാനം. ഫോൺ: 9847918669.