angmaly
സംസ്ഥാന ജൂനിയർ, സബ് ജൂനിയർ നീന്തൽ മത്സരത്തിൽ 42 മെഡലുകൾ നേടിയ വിശ്വജ്യോതി സ്‌കൂൾ ടീം

അങ്കമാലി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ, സബ് ജൂനിയർ നീന്തൽ മത്സരത്തിൽ വിശ്വജ്യോതി സ്‌കൂളിന് മികച്ച നേട്ടം. എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് വിശ്വജ്യോതി സ്‌കൂളിലെ 19 നീന്തൽ താരങ്ങളാണ് പങ്കെടുത്തത്. 10 സ്വർണവും 20 വെള്ളിയും12 വെങ്കല മെഡലുകളും ഇവർ നേടി. 4x100 മീറ്റർ ഫ്രീസ്റ്റൈയിൽ റിലേയിൽ കാരൻ ബെന്നി, നിക്കോൾ പോളി, ഗായത്രി ദേവ് എന്നിവർ സംസ്ഥാന റെക്കോർഡ് ഭേദിച്ചു. ഗൗരി ജയേന്ദ്രൻ, റോൺ ജൂഡ് ജോസഫ്, ഇന്ദ്രാണി എം. മേനോൻ, കാരൻ ബെന്നി എന്നിവർ ഓഗസ്റ്റ് 6 മുതൽ 11 വരെ ഭുവനേശ്വറിൽ നടക്കുന്ന ജൂനിയർ, സബ് ജൂനിയർ ദേശീയ നീന്തൽ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടു. വിജയികളെ സ്‌കൂൾ മാനേജ്‌മെന്റ് അഭിനന്ദിച്ചു.